Your Image Description Your Image Description

സൂര്യനുള്ളില്‍ പരിഹരിക്കപ്പെടാത്ത നിരവധി ചോദ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇവയിൽ ഏറ്റവും വലിയ രഹസ്യം ‘കൊറോണ’ എന്ന് വിളിക്കപ്പെടുന്ന സൂര്യന്‍റെ പുറംപാളിയാണ്. ഇത് സൂര്യന്‍റെ ഉപരിതലത്തേക്കാൾ ദശലക്ഷക്കണക്കിന് മടങ്ങ് ചൂടുള്ളതായിരിക്കുന്നത് എന്തുകൊണ്ടാണ് എന്നത് ഒരു നിഗൂഢതയാണ്. ഇപ്പോൾ ഈ നിഗൂഢത പരിഹരിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പ് നടക്കുന്നുണ്ട്.

ഇപ്പോഴിതാ 2025 ഫെബ്രുവരി 27ന്, നാസ ‘പഞ്ച്’ (പോളാരിമീറ്റർ ടു യൂണിഫൈ ദി കൊറോണ ആൻഡ് ഹീലിയോസ്‍ഫിയർ) എന്ന വിപ്ലവകരമായ ദൗത്യം ആരംഭിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സൂര്യന്‍റെ പുറംപാളിയുടെയും അതിൽ നിന്ന് പുറപ്പെടുന്ന സൗരവാതങ്ങളുടെയും നിഗൂഢതകൾ നീക്കം ചെയ്യാൻ ഈ ദൗത്യം സഹായിക്കുമെന്നാണ് പ്രതീക്ഷ.

എന്താണ് പഞ്ച് മിഷൻ ?

സൂര്യന്‍റെ പുറംപാളിയായ ‘കൊറോണ’യെയും സൗരാന്തരീക്ഷത്തെയും (ഹീലിയോസ്‍ഫിയർ) പഠിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നാസയുടെ ഒരു പുതിയ ബഹിരാകാശ പര്യവേക്ഷണ പദ്ധതിയാണ് പഞ്ച് മിഷൻ അഥവാ പോളാരിമീറ്റർ ടു യൂണിഫൈ ദി കൊറോണ ആൻഡ് ഹീലിയോസ്‍ഫിയർ. ഇത് നാല് ചെറിയ ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമായിരിക്കും. ഇവ ഒരുമിച്ച് സൂര്യനെ ചുറ്റുന്നതിനിടയിൽ അതിന്‍റെ വിശദമായ ചിത്രങ്ങൾ അയയ്ക്കും. സൗരോർജ്ജ പ്രവർത്തനങ്ങൾ തുടർച്ചയായി നിരീക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഈ ഡാറ്റ ഭൂമിയിലെ നിരീക്ഷണാലയങ്ങളിലേക്കും ബഹിരാകാശ ദൗത്യ നിയന്ത്രണ കേന്ദ്രത്തിലേക്കും അയയ്ക്കും. സൗരവാതങ്ങൾ, കൊറോണ മാസ് എജക്ഷൻസ് (CME), ബഹിരാകാശ കാലാവസ്ഥ എന്നിവയെക്കുറിച്ച് നന്നായി മനസിലാക്കാൻ ഈ ദൗത്യം സഹായിക്കും

Leave a Reply

Your email address will not be published. Required fields are marked *