Your Image Description Your Image Description

ഏറ്റുമാനൂർ : മദ്ധ്യവയസ്‌കന്റെ സ്ഥാപനത്തിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയ കേസിൽ മാനേജർ അറസ്റ്റിൽ. തൊടുപുഴ വെള്ളമറ്റത്തിൽ മനോജ് (48) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മന്നകുളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെയർ ലൈൻ അക്കാഡമിയിലെ മാനേജരായിരുന്നു ഇയാൾ.

ഉടമസ്ഥൻ അറിയാതെ കൂട്ടാളിയുമായി ചേർന്ന് ഹെയർ പ്രോഡക്ടുകൾ ഇയാളുടെ പേരിലുള്ള യൂട്യൂബ് ചാനൽ വഴി വില്പന നടത്തി പണം സമ്പാദിക്കുകയും, കള്ള ഒപ്പിട്ട് വ്യാജ പ്രമാണം ചമച്ച് പണംവാങ്ങുകയുമായിരുന്നു. കമ്പ്യൂട്ടറും, മൊബൈൽ ഫോണുമടക്കം മോഷ്ടിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *