Your Image Description Your Image Description

നെയ്യാറ്റിൻകര: അതിയന്നൂരിൽ യുവതിയെ ആൺസുഹൃത്ത് വീട്ടിൽക്കയറി വെട്ടിപ്പരിക്കേല്പിച്ചു. അതിയന്നൂർ ശാസ്താംതല കുളവരമ്പുപ്ലാൻമുടമ്പു പുത്തൻവീട്ടിൽ സൂര്യഗായത്രിക്കാണ് (28) വെട്ടേറ്റത്. സംഭവത്തിൽ കൊടങ്ങാവിള സ്വദേശി വിപിനെ (സച്ചു) പൊലീസ് പിടികൂടി.

ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ വിപിനെക്കണ്ട് യുവതി ടെറസിലേക്ക് ഓടിക്കയറി.

പിന്നാലെയെത്തിയ വിപിൻ ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനും വെട്ടേറ്റു. രക്തത്തിൽ കുളിച്ചുകിടന്ന യുവതിയെ വിപിൻ തന്റെ ബൈക്കിൽ കയറ്റി നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയുടെ മുന്നിൽ വച്ച് സൂര്യഗായത്രി ബോധരഹിതയായി റോഡിലേക്ക് വീണു.തുടർന്ന് വിപിൻ ബൈക്കുമായി കടന്നുകളഞ്ഞു.

വിവാഹിതയായ സൂര്യഗായത്രി ഭർത്താവുമായി അകന്നുകഴിയുകയാണ്. വ്യാപാരസ്ഥാപനത്തിലെ സെയിൽസ് ഗേളായിരുന്നു ഇവർ. ആശുപത്രിയിൽ ജോലി ചെയ്യന്ന മറ്റൊരാളുമായി യുവാവുമായി അടുപ്പത്തിലായിരുന്നു. സംഭവ സമയം ഇയാൾ വീട്ടിലുണ്ടെന്നറിഞ്ഞാണ് വിപിൻ സൂര്യഗായത്രിയുടെ വീട്ടിലെത്തിയത്. ഇതാണ് വിപിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതിനിടെ ആൺസുഹൃത്ത് ഓടി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *