Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ പാ​തി​രാ​ത്രി​യി​ല്‍ യാ​ത്ര​ക്കാ​രെ ത​ല്ലി​യ എ​സ്ഐ​ക്ക് സ്ഥ​ലം​മാ​റ്റം. എ​സ്ഐ ജി​നു​വി​നെ​യാ​ണ് എ​സ്പി ഓ​ഫീ​സി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്. ആ​ളു​മാ​റി പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ര്‍​ജി​ലും മ​ർ​ദ​ന​ത്തി​ലും സ്ത്രീ​ക്ക് ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

വി​വാ​ഹ സ​ത്കാ​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ സ്ത്രീ​ക​ള​ട​ങ്ങി​യ സം​ഘ​ത്തി​നു​നേ​രേ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ പോ​ലീ​സ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്.

പ​ത്ത​നം​തി​ട്ട അ​ബാ​ന്‍ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ തൊ​ളെ​ല്ലൊ​ടി​ഞ്ഞു. ര​ണ്ടു യു​വാ​ക്ക​ൾ​ക്കു ക്രൂ​ര​മാ​യ മ​ര്‍​ദ​ന​മേ​റ്റു.

Leave a Reply

Your email address will not be published. Required fields are marked *