Your Image Description Your Image Description

തിരുവനന്തപുരം; പോലീസിലെ കായിക ചുമതലയില്‍ നിന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ മാറ്റി. ബോഡി ബില്‍ഡിങ് താരങ്ങളെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ചുമതലമാറ്റം. പകരം ചുമതല എസ്.ശ്രീജിത്തിന് നല്‍കി.

സംഭവം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ മാ​റ്റാ​ൻ അ​ജി​ത് കു​മാ​ർ ക​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു.സെ​ൻ​ട്ര​ൽ സ്പോ​ർ​ട്സ് ഓ​ഫീ​സ​റാ​ണ് സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ലെ നി​യ​മ​ന​ങ്ങ​ളു​ടെ ഫ​യ​ൽ നീ​ക്കം ന​ട​ത്തേ​ണ്ട​ത്.

നേ​ര​ത്തെ ര​ണ്ട് ബോ​ഡി ബി​ൽ​ഡ​ർ താ​ര​ങ്ങ​ളെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ റാ​ങ്കി​ൽ നി​യ​മി​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു.ഇ​തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഡി​ജി​പി​ക്ക് ക​ത്ത് അ​യ​ക്കു​ക​യും ചെ​യ്തു. ക​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി​കൊ​ണ്ട് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *