Your Image Description Your Image Description

ആറ്റിങ്ങൽ: ക​ശാ​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന കാ​ള വി​ര​ണ്ടോ​ടി വീ​ട്ട​മ്മ​യെ കു​ത്തി വീ​ഴ്ത്തി. തോ​ട്ട​വാ​രം രേ​വ​തി​യി​ൽ ബി​ന്ദു​(57)വി​നെ​യാ​ണ് കാള കു​ത്തി വീ​ഴ്ത്തി​യ​ത്. വീ​ഴ്ച​യി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. കു​ഴി​മു​ക്കി​ൽ നി​ന്നും ഓ​ടി​യ കാ​ള കൊ​ല്ലം​പു​ഴ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് കാളയെ കീ​ഴ​ട​ക്കാ​നാ​യ​ത്. ഏ​റെ​നേ​രം ആ​ൾ​ക്കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യെ​ങ്കി​ലും ഒ​ടു​വി​ൽ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞാ​ണ് കാളയെ കീ​ഴ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *