Your Image Description Your Image Description

വെല്ലിംഗ്ടണ്‍: ചാമ്പ്യൻസ് ട്രോഫിക്കുള്ള തയാറെടുപ്പുകളിലാണ് എല്ലാ ടീമുകളും. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനും ഓസ്ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകളില്‍ നിറം മങ്ങിയ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോഹ്ലിക്കുമെല്ലാം ഫോം വീണ്ടെടുക്കാൻ ലഭിക്കുന്ന സുവര്‍ണാവസരമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര.

2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ 765 റണ്‍സ് എടുക്കുന്ന ടോപ് സ്കോററായിരുന്നു വിരാട് കോഹ്ലി. ചാമ്പ്യൻസ് ട്രോഫിയില്‍ ടോപ് സ്കോററാകുക ഇന്ത്യയുടെ വിരാട് കോഹ്ലിയോ പാകിസ്ഥാന്‍റെ ബാബര്‍ അസമോ ഒന്നുമായിരിക്കില്ലെന്ന് പ്രവചിക്കുകകയാണ് അടുത്തിടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ടിം സൗത്തി.

ന്യൂസിലന്‍ഡിന്‍റെ കെയ്ൻ വില്യംസണോ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡോ ആയിരിക്കുമെന്ന് സൗത്തി പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. അതേസമയം പാകിസ്ഥാനിലെ പിച്ചുകള്‍ ബാറ്റിംഗിന് അനുകൂലമായിരിക്കുമെന്നും ടൂര്‍ണമെന്‍റില്‍ ന്യൂസിലന്‍‍ഡ് സെമിയിലെങ്കിലും എത്തുകയാണെങ്കില്‍ കെയ്ൻ വില്യംസണാകും ചാമ്പ്യൻസ് ട്രോഫിയില്‍ ടോപ് സ്കോററകുകയെന്നും സൗത്തി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *