Your Image Description Your Image Description

ബ്രസീലിയ: അതാ ഒരു കൂട്ടമായി നൂറുകണക്കിന് ചിലന്തികള്‍ ഒരൊറ്റ വലയിൽ ആകാശത്തു നിന്നും എത്തുന്ന കാഴ്ച .. സ്വപ്നമല്ല..! സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോ ദൃശ്യങ്ങളാണിവ. മീനസ് ഗെരേയിലെ സാവോ ടൊമേ ദാസ് ലെത്രാസിലാണ് സംഭവം. ആകാശത്തുനിന്ന് ചിലന്തിമഴ പെയ്യുന്നതുപോലെയായിരുന്നു ആ ഭീകര കാഴ്ച. സാമൂഹികമാധ്യമങ്ങളില്‍ ഈ ദൃശ്യം വ്യാപകമായി തന്നെ പ്രചരിക്കുകയും ചെയ്തു.

നൂറുകണക്കിന് ചിലന്തികൾ ഒരൊറ്റ വലയിൽ പ്രത്യക്ഷപ്പെട്ടത് ചിലന്തികൾ പറന്ന് നടക്കുന്നത് പോലെ തോന്നി. എന്നാൽ, തികച്ചും സാധാരണമായ ഒരു പ്രതിഭാസമാണിതെന്ന് പറയുകയാണ് ബയോളജിസ്റ്റായ കെയ്‌റോണ്‍ പസ്സോസ് ഡെയ്‌ലി മെയിലിനോട്.നിരവധി ചിലന്തികള്‍ വലിപ്പമേറിയ വലയില്‍ ഒന്നിച്ചെത്തിയതാണ് ഇതിനു കാരണം. ഇണചേരലും അവിടെ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഇതിൽ അസാധാരണത്വമൊന്നമില്ലെന്നും അവർ പറഞ്ഞു. സാധാരണഗതിയില്‍ ചിലന്തികൾ കൂട്ടമായി താമസിക്കാറില്ല. ഒറ്റക്ക് ജീവിക്കാനാണ് ചിലന്തികൾ താൽപര്യപ്പെടുക. എങ്കിലും ചില വര്‍​ഗങ്ങളില്‍ കോളനികള്‍ സൃഷ്ടിക്കാനുള്ള സ്വഭാവം കണ്ടുവരുന്നതായി ആര്‍ക്കിയോളജിസ്റ്റായ അനാ ലൂസിയ ടൂറിഞ്ഞോയും പറയുന്നു.
പെൺചിലന്തികളാണ് ഇത്തരത്തിൽ കോളനികള്‍ നിർമിക്കാൻ മുൻകൈയെടുക്കുക. ഇവര്‍ ഒന്നിച്ച് ഇരപിടിയ്ക്കുകയും ഭക്ഷണം പങ്കുവെക്കുകയും ചെയ്യും. ഇണചേരലിനുശേഷം ഇവര്‍ പിരിഞ്ഞുപോകുന്നതാണ് പതിവ്. 2019 ലും സമാനരീതിയിലുള്ള ചിലന്തിക്കൂട്ടം മീനസ് ഗെരേയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *