Your Image Description Your Image Description

അടൂർ: പത്തനംതിട്ട അടൂരിൽ തെരുവുനായയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്.മണക്കാല ജനശക്തി നഗർ, വട്ട മലപടി ഭാഗങ്ങളിൽ നിന്നുമാണ് തെരുവുനായുടെ ആക്രണം ഉണ്ടായത്.

മണക്കാല മുരളി ഭവനിൽ അഞ്ജലി(22), മണക്കാല അശ്വതി ഭവനിൽ ഗീത(54), മണക്കാല ഏയ്ഞ്ചൽസ് വീട്ടിൽ ബിനോ എന്നിവർക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ ഒൻപതിനായിരുന്നു സംഭവം ഉണ്ടായത്.

അഞ്ജലിയുടെ കൈയ്ക്കും കാലിനും ആഴത്തിൽ മുറിവേറ്റു. വീടുകളിൽ കെട്ടിയിട്ടിരുന്ന വളർത്തുനായകളേയും തെരുവുനായ കടിച്ചു. തെരുവുനായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *