Your Image Description Your Image Description

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ക​ല്‍​പ്പ​റ്റ​യി​ല്‍​നി​ന്നെ​ത്തി​യ വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ലെ നാ​ലു പേ​ർ മു​ങ്ങി മ​രി​ച്ചു.തി​ക്കോ​ടി ക​ല്ല​ക​ത്ത് ബീ​ച്ചി​ലാണ് ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​കു​ന്ന് പാ​ട​ശേ​രി അ​നീ​സ (35), ക​ല്‍​പ്പ​റ്റ ആ​മ്പി​ലേ​രി നെ​ല്ലി​യാം​പാ​ടം വാ​ണി (32), ഗു​ഡ്‌​ലാ​യി​കു​ന്ന് പി​ണ​ങ്ങോ​ട്ട് കാ​ഞ്ഞി​ര​ക്കു​ന്ന​ത്ത്, ഫൈ​സ​ല്‍ (35) ഗു​ഡ​ലാ​യി​ക്കു​ന്ന് ന​ടു​ക്കു​ന്നി​ല്‍ ‍ബി​നീ​ഷ് കു​മാ​ര്‍ (41) എ​ന്നി​വ​ർ മ​രി​ച്ച​ത്.

ക​ല്‍​പ്പ​റ്റ​യി​ല്‍ ജിം​നേ​ഷ്യ​ത്തി​ല്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​ന്ന 26 പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഒ​രു​മി​ച്ച് ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ട്ട​ത്. അ​ക​ലാ​പ്പു​ഴ​യി​ല്‍ ബോ​ട്ട് റൈ​ഡിം​ഗ് ക​ഴി​ഞ്ഞ​ശേ​ഷം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സം​ഘം തി​ക്കോ​ടി​യി​ലെ​ത്തി. ഇ​തി​ൽ അ​ഞ്ച് പേ​ര്‍ ക​ട​ലി​ല്‍ ഇ​റ​ങ്ങു​ക​യും ശ​ക്ത​മാ​യ തി​ര​യി​ല്‍ പെ​ടു​ക​യു​മാ​യി​രു​ന്നു.

ക​ട​ലി​ലി​റ​ങ്ങ​രു​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് തി​രി​ച്ചു​ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​ഴു​ക്കി​ല്‍​പെ​ട്ട​ത്. ഇ​വ​രി​ൽ ജി​ന്‍​സി എ​ന്ന യു​വ​തി​യെ ഉ​ട​നെ​ത​ന്നെ ക​ര​യ്ക്കെ​ത്തി​ച്ചു.മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *