Your Image Description Your Image Description

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു ജാതി ജാതകം’. ചിത്രത്തിലെ കല്യാണ പാട്ട് റിലീസ് ചെയ്തു. ഗുണ ബാലസുബ്രഹ്‌മണ്യന്‍ സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സുഭാഷ് കൃഷ്ണയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 31ന് തിയറ്ററുകളില്‍ എത്തും.

നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍, ഇഷാ തല്‍വാര്‍, വിധു പ്രതാപ്, സയനോര ഫിലിപ്പ്, പൂജ മോഹന്‍രാജ്, കയാദു ലോഹര്‍, രഞ്ജി കങ്കോല്‍, അമല്‍ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വര്‍ഷ രമേശ്, ഹരിത പറക്കോട്, ഷോണ്‍ റോമി, ശരത്ത് ശഭ, നിര്‍മ്മല്‍ പാലാഴി, വിജയകൃഷ്ണന്‍, ഐശ്വര്യ മിഥുന്‍ കൊറോത്ത്, അനുശ്രീ അജിതന്‍, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. വര്‍ണച്ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു.

എഡിറ്റര്‍-രഞ്ജന്‍ എബ്രഹാം, ഗാനരചന-മനു മഞ്ജിത്ത്, സംഗീതം- ഗുണ ബാലസുബ്രമണ്യം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍, കല-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്. കോ റൈറ്റര്‍- സരേഷ് മലയന്‍കണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടര്‍-മനു സെബാസ്റ്റ്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, ഫിനാന്‍സ് കണ്‍ട്രോളര്‍-ഉദയന്‍ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍- പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടര്‍-ജയപ്രകാശ് തവനൂര്‍,ഷമീം അഹമ്മദ്. അസിസ്റ്റന്റ് ഡയറക്ടര്‍-റോഷന്‍ പാറക്കാട്,നിര്‍മ്മല്‍ വര്‍ഗ്ഗീസ്,സമര്‍ സിറാജുദിന്‍,കളറിസ്റ്റ്-ലിജു പ്രഭാകര്‍,സൗണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകരന്‍,സൗണ്ട് മിക്‌സിംഗ്-വിപിന്‍ നായര്‍,വിഎഫ്എക്‌സ്-സര്‍ജാസ് മുഹമ്മദ്, കൊറിയോഗ്രാഫര്‍-അര്‍ച്ചന മാസ്റ്റര്‍, ആക്ഷന്‍-പിസി സ്റ്റണ്ട്‌സ്,സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി, പരസ്യക്കല-യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍-അരുണ്‍ പുഷ്‌കരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്-നസീര്‍ കൂത്തുപറമ്പ്, അബിന്‍ എടവനക്കാട്, മാര്‍ക്കറ്റിംഗ്, വിതരണം-വര്‍ണ്ണച്ചിത്ര,പി ആര്‍ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *