Your Image Description Your Image Description

പ്രേക്ഷകലക്ഷങ്ങൾ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. ആദ്യ ഭാ​​ഗമായ ലൂസിഫറിനെ വെല്ലുന്ന തരത്തിലുള്ള മേക്കിങ്ങും പെർഫക്ഷനുമായി എത്തുന്നതാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ലഭിക്കുന്ന ഹൈപ്പിനൊത്ത് ആക്ഷനും മാസിനും കുറവില്ലാതെയാകും ലുസിഫറിന്റെ രണ്ടാം വരവ് എന്നത് എമ്പുരാൻ ടീസർ ഉറപ്പ് നൽകുന്നുണ്ട്.

പൃഥ്വിരാജിന്റെ മറ്റൊരു വമ്പൻ മേക്കിം​ഗ് കൂടി എമ്പുരാനിൽ കാണാനാകും എന്ന് തീർച്ചയാണ്. ഏവരും കാത്തിരിക്കുന്ന ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും.
ആന്റണി പെരുമ്പാവൂർ സാരഥിയായ ആശീർവാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ വാർഷികവും നരസിം​ഹം എന്ന സിനിമയുടെ ഇരുപത്തി അഞ്ചാമത്തെ വാർഷികവും ഇന്നാണ് എന്ന പ്രത്യേകതയും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *