Your Image Description Your Image Description

തൃശൂർ: പുത്തൂരിൽ താമസിച്ചിരുന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ മരണം കൊലപാതകം. മധുര സ്വദേശി സെൽവകുമാറിനെ (50) സുഹൃത്തുക്കളാണ് കൊലപ്പെടുത്തിയത്. സുഹൃത്തുക്കളായ പുത്തൂർ സ്വദേശി ലിംസൺ, വരടിയം സ്വദേശി ബിനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 22നാണ് പുത്തൂർ നമ്പ്യാർ നഗറിൽ താമസിച്ചിരുന്ന സെൽവകുമാറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് വ്യക്തമായത്.

കൂട്ടുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാകുകയും ലിംസണും ബിനുവും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമാണ് ചെയ്തതെന്ന് സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *