Your Image Description Your Image Description

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏഴ് മാസമായികുടുങ്ങിക്കിടക്കുന്ന യാത്രിക സുനിത വില്യംസ് ഇന്ന് വീണ്ടും സ്പേസ് വാക്ക് നടത്തും. ജനുവരി 16ന് ആറ് മണിക്കൂര്‍ സ്‌പേസ് വാക്ക് നടത്തിയ സുനിത ഇന്ന് നടക്കാനിറങ്ങുമ്പോള്‍ കൂടെയുണ്ടാവുക സഹയാത്രികന്‍ ബുച്ച് വില്‍മോറായിരിക്കും. ഇരുവരും ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് കഴിഞ്ഞ ജൂണിലാണ് നിലയത്തിലേക്ക് പുറപ്പെട്ടത്. സാങ്കേതിക തകരാര്‍ മൂലം മടങ്ങാനാവാതെ നിലയത്തില്‍ തങ്ങുകയായിരുന്നു.

സുനിതയുടെ ഒമ്പതാമത്തെ സ്‌പേസ് വാക്കായിരിക്കും ഇന്നത്തേത്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപണികള്‍ക്കായിട്ടാണ് ഒരിക്കല്‍കൂടി അവര്‍ നിലയത്തിന് പുറത്ത് വരുന്നത്. ഇതിനകം 56 മണിക്കൂര്‍ സ്‌പേസ് വാക്ക് നടത്തിയിട്ടുണ്ട് അവര്‍. 920 ദിവസം ബഹിരാകാശത്ത് ചെലവഴിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *