Your Image Description Your Image Description

മലയാളികൾക്ക് പ്രിയപ്പെട്ട നർത്തകയും അഭിനയത്രിയും ആണ് ലക്ഷ്മി ഗോപാലസ്വാമി. അവിവാഹിതയായി തുടരുന്ന ലക്ഷ്മി ഗോപാലസ്വാമി തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്ന പോസ്റ്റുകളെ കുറിച്ച് തുറന്നുപറയൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ. ഗൃഹലക്ഷ്മിക്ക് നൽകിയ ഇന്റർവ്യൂലാണ് താരം അഭിപ്രായം തുറന്നു പറഞ്ഞത്

ഞാന്‍ സന്തുഷ്ടയാണ്. ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വര്‍ഷത്തില്‍ ഒന്നുരണ്ടു തവണയെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചതായുള്ള തലക്കെട്ടിന് ഈയടുത്ത് വലിയ പ്രചാരം ലഭിച്ചിരുന്നു.എന്റെ വിവാഹക്കാര്യത്തില്‍ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരെക്കാളും ഉത്കണ്ഠയുള്ള ഒരുവിഭാഗം പുറത്തുണ്ട്. അവരാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഞാനതൊന്നും ശ്രദ്ധിക്കാറില്ല, എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലെ ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിയുക.

നിലവിലെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്, ഇങ്ങനെ തന്നെ തുടരാനാണ് തീരുമാനം. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ബഹുഭൂരിപക്ഷത്തിനും ദിശാബോധമില്ല എന്ന് തോന്നിയിട്ടുണ്ട്,’ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *