Your Image Description Your Image Description

മ​നാ​മ: ഹൃ​ദയാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മലയാളി ബഹ്റൈനില്‍ മരിച്ചു. പാ​ല​ക്കാ​ട്​ എ​ട​വ​ക്കാ​ട്​ ത​ട്ട​ത്താ​യ​ത്ത​തി​ൽ മു​ഹ​മ്മ​ദ്​ മു​സ്ത​ഫ ആണ്​ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ നി​ര്യാ​ത​നാ​യത്. 43 വയസായിരുന്നു. പ​തി​ന​ഞ്ച്​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ബ​ഹ്​​റൈ​നി​ല്‍ താമസിച്ച് വരികയാണ്. ബ​ഹ്​​റൈ​നി​ലെ അ​ൽ നൂ​ർ സ്കൂ​ളി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​നാ​ണ്​ ഇ​ദ്ദേ​ഹം. പി​താ​വ്​ മു​ഹ​മ്മ​ദ്​ കു​ട്ടി, മാ​താ​വ്​ സു​ലൈ​ഖ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​രീ​ഫ് (​അ​ബൂ​ദ​ബി), സാ​ജി​ദ, ശ​ബ്​​നൂ​ർ. ഭാ​ര്യ: അ​ഫ്​​റ. ര​ണ്ട്​ മ​ക്ക​ളു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *