Your Image Description Your Image Description

വി​തു​ര: ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. ‌വി​തു​ര കൊ​മ്പ്രം​ക​ല്ല് ത​ണ്ണി​പ്പെ​ട്ടി ശി​വാ​ഭ​വ​നി​ൽ ശി​വാ​ന​ന്ദ​ൻ കാ​ണി(46)​യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കാ​ട്ടാ​നയുടെ ആ​ക്ര​മണം ഉണ്ടായത്.

ക​ല്ലാ​റി​ൽ ചൂ​ണ്ട​യി​ടു​ന്ന​തി​നി​ട​യി​ലാ​ണ് ത​ല​ത്തൂ​ത​ക്കാ​വ് പാ​ല​ത്തി​ന് സ​മീ​പം കാ​ട്ടാ​ന ഇ​യാ​ളെ ആ​ക്ര​മി​ച്ച​ത്. വെ​ളു​പ്പി​ന് നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ന ശി​വാ​ന​ന്ദ​ൻ കാ​ണി​യെ തു​മ്പി​ക്കൈ​യ്യി​ൽ ചു​ഴ​റ്റി എ​റി​യു​ക​യാ​യി​രു​ന്നു.

ടാ​പ്പി​ങ്ങി​നു വ​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ശി​വാ​ന​ന്ദ​ൻ കാ​ണി​യെ ക​ണ്ട​ത്.വീ​ഴ്ച​യി​ൽ ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *