Your Image Description Your Image Description

വാഷിങ്ടൺ: ടിക് ടോക്കിനെ നമുക്ക് രക്ഷിക്കണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണിൽ നടന്ന ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ വിജയ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ടിക്ക് ടോക്കിനെ സംബന്ധിച്ച ട്രംപിന്റെ പരാമർശം.

‘നമുക്ക് ടിക് ടോക്കിനെ സംരക്ഷിക്കേണ്ടതുണ്ട്. കാരണം, നമുക്ക് തൊഴിൽ ലഭിക്കേണ്ടതുണ്ട്. നമ്മുടെ ബിസിനസ് ചൈനക്ക് നൽകാൻ ആഗ്രഹിക്കുന്നില്ല. ടിക് ടോക്കിന്‍റെ 50 ശതമാനം യു.എസ് സ്വന്തമാക്കുമെന്ന’ വ്യവസ്ഥയിൽ ടിക് ടോക്കിന് അംഗീകാരം നൽകികൊണ്ട് ട്രംപ് പറഞ്ഞു.

രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും ചരിത്രപരമായ വേഗത്തിലും ശക്തിയിലും പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാം നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കാൻ പോകുന്നു. നീണ്ട നാലു വർഷത്തെ രാജ്യത്തിന്‍റെ പതനത്തിന് തിരശ്ശീല വീഴുകയാണ്. അമേരിക്കയുടെ ശക്തിയുടെയും സമൃദ്ധിയുടെയും അന്തസിന്‍റെയും അഭിമാനത്തിന്‍റെയും ഒരു പുതിയ ദിനം ആരംഭിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ചൈ​നീ​സ് ഷോ​ർ​ട്ട് വി​ഡി​യോ ആ​പ്പാ​യ ടി​ക് ടോ​ക് നി​രോ​ധ​നം യു.​എ​സി​ൽ ഞാ​യ​റാ​ഴ്ച മുതൽ നി​ല​വി​ൽ​ വ​രുമെന്നാണ് ജോ ബൈഡൻ സർക്കാർ പ്രഖ്യാപിച്ചത്. ജ​നു​വ​രി 19ന​കം ബൈ​റ്റ്ഡാ​ൻ​സ് ക​മ്പ​നി​യു​ടെ യു.​എ​സി​ലെ മു​ഴു​വ​ൻ ആ​സ്തി​യും വി​റ്റൊ​ഴി​യ​ണ​മെ​ന്ന ബൈ​ഡ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ നി​യ​മം പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​വ​ർ​ത്ത​നം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്ന​ത്.

ആ​സ്തി വി​റ്റി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്ത് നി​രോ​ധ​നം നേ​രി​ട​ണ​മെ​ന്ന വി​വാ​ദ​ നി​യ​മ​ത്തി​ന് സു​പ്രീം​കോ​ട​തിയിൽ നിന്ന് വെ​ള്ളി​യാ​ഴ്ച അം​ഗീ​കാ​രം ലഭിച്ചിരുന്നു. 17 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ നി​യ​മം ഹ​നി​ക്കു​മെ​ന്ന ടി​ക് ടോ​കി​ന്റെ വാ​ദം സു​പ്രീം​കോ​ട​തി തള്ളി. ടി​ക് ടോ​ക് യു.എസിൽ ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് അ​മേ​രി​ക്ക​ൻ ഉ​ട​മ​സ്ഥ​ത​യി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്നാണ് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രി​ൻ ജീ​ൻ ​പി​യ​റി വ്യക്തമാക്കിയത്. നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് ട്രം​പ് ഭ​ര​ണ​കൂ​ട​മാ​ണെ​ന്നും അ​വ​ർ ചൂണ്ടിക്കാട്ടിയിരുന്നു.

ടിക് ടോക്ക് നി​രോ​ധ​നം അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് എതി​രാ​ണെ​ന്നും അ​ധി​കാ​ര​ത്തി​ൽ വ​ന്ന ​ശേ​ഷം കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നു​മാണ് ഡോണൾഡ് ട്രം​പ് പ്ര​തി​ക​രിച്ചത്. പദവിയിൽ തിരിച്ചെത്തിയാൽ, നിർണായകമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഏറെ നാൾ നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് ടിക് ടോക്കിന് യുഎസില്‍ നിരോധനത്തിന് വിധേയരാകേണ്ടി വന്നത്. ജനുവരി 18 ശനിയാഴ്‌ച തന്നെ ടിക് ടോക ഔദ്യോഗികമായി സേവനം അവസാനിപ്പിച്ചിരുന്നു. ആപ്പ് തുറക്കുന്നവര്‍ക്ക് സേവനം ലഭ്യമല്ല എന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണിച്ചിരുന്നത്.

എന്നാൽ ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം അമേരിക്കയിൽ ടിക് ടോക്കിന്റെ നിരോധനം നീക്കിയിട്ടുണ്ട്. ടിക് ടോക്കിൻ്റെ 50 ശതമാനം നിയന്ത്രണം അമേരിക്കയ്‌ക്ക് നൽകണമെന്ന വ്യവസ്ഥയിലാണ് ആപ്പിൻ്റെ പുനരുജ്ജീവനം. ഡൊണൾഡ് ട്രംപിൻ്റെ പിന്തുണ ഉറപ്പായതിന് പിന്നാലെ ടിക് ടോക് യുഎസില്‍ പ്രവര്‍ത്തനം ആരംഭിച്ച് തുടങ്ങി. എക്‌സിലൂടെയാണ് അമേരിക്കയിലെ സേവനങ്ങൾ പുനസ്ഥാപിച്ചതായി ടിക് ടോക് അറിയിച്ചത്. അമേരിക്കയിലേക്കുള്ള ടിക് ടോക്കിന്റെ തിരിച്ചു വരവിൽ നിയുക്ത പ്രസിഡന്റിന്റെ ഇടപെടലിന് നന്ദി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി.

Leave a Reply

Your email address will not be published. Required fields are marked *