Your Image Description Your Image Description

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപക നേതാവും നടനുമായ വിജയ് ഇന്ന് പരന്തൂര്‍ വിമാനത്താവള വിരുദ്ധ പ്രതിഷേധക്കാരുമായികൂടിക്കാഴ്ച നടത്തും. കഴിഞ്ഞ 900 ദിവസങ്ങളായി സമരമുഖത്താണ് പരന്തൂരിന് ചുറ്റുമുള്ള 13 ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍. ഈ ഗ്രാമങ്ങളില്‍ നിന്നും 5,746 ഏക്കര്‍ ഏറ്റെടുത്ത് വിമാനത്താവള നിര്‍മ്മാണം തുടങ്ങാനാണ് സര്‍ക്കാര്‍ നീക്കം.

വിജയ്യുടെ സമരക്കാരുമായുളള കൂടിക്കാഴ്ച ഏതെങ്കിലും ഒരു ഓഡിറ്റോറിയത്തിലേക്കു മാറ്റണം എന്ന് കാഞ്ചീപുരം ജില്ലാ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമര ഭൂമിയില്‍ പോയി തന്നെ അവരെ കാണണം എന്ന നിലപാടിലാണ് പാര്‍ട്ടിയും വിജയും. സമരക്കാരും ഇതേ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. രാവിലെ 11 മണി മുതല്‍ 1 മണിവരെയാണ് വിജയ്ക്ക് സന്ദര്‍ശന അനുമതി നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *