Your Image Description Your Image Description

ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൂക്ഷ്മ പരിശോധന പൂർത്തിയായി. 719 സ്ഥാനാർത്ഥികളാണ് 70 സീറ്റുകളിലേക്ക് മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ ആകെ 1,040 പത്രികളാണ് ഉണ്ടായിരുന്നത്. ഇതിൽ 477 എണ്ണം നിരസിക്കപ്പെട്ടു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് ഡൽഹി നിയമസഭാ മണ്ഡലത്തിലാണ്. 23 പേരാണ് ഈ മണ്ഡലത്തിൽ മത്സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് അഞ്ച് സ്ഥാനാർത്ഥികളുള്ള പട്ടേൽ നഗറിലും കസ്തൂർബാ നഗറിലുമാണ്.

ജനുവരി 17 ആയിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജനുവരി 18നാണ് സൂക്ഷ്മപരിശോധന നടത്തിയത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി എട്ട് വരെ ആയിരുന്നു.

മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി സീറ്റിലാണ് മത്സരിക്കുന്നത്. ബി.ജെ.പി സ്ഥാനാർത്ഥിയായി സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമയും, കോൺഗ്രസിനായി ഷീല ദീക്ഷിതിന്‍റെ മകൻ സന്ദീപ് ദീക്ഷിതും ഡൽഹി സീറ്റിൽ മത്സരിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *