Your Image Description Your Image Description

ബെംഗളൂരു: ബീദറിലെ എടിഎം കവര്‍ച്ചയ്ക്കിടെ വെടിയേറ്റ രണ്ടാമത്തെ സുരക്ഷാ ജീവനക്കാരനും മരിച്ചു. ശിവ കാശിനാഥ് ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ വെടിയേറ്റ ഗിരി വെങ്കടേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പട്ടാപ്പകല്‍ നടുറോട്ടില്‍ വെച്ച് വന്‍ കവര്‍ച്ച നടന്നത്. ബീദറിലെ ശിവാജി ചൗക്കിലെ

എസ്ബിഐ എടിഎം കൗണ്ടറില്‍ പണം എത്തിക്കുമ്പോഴായിരുന്നു സംഭവം.ബൈക്കിലെത്തിയ സംഘം രണ്ട് സുരക്ഷാജീവനക്കാരുടെ മുഖത്തേക്ക് മുകളകുപൊടി എറിഞ്ഞു. ശേഷം രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് നേരെയും വെടിയുര്‍ത്ത് പണവുമായി കടന്നുകളയുകയായിരുന്നു.

ഭാരക്കൂടുതല്‍ കാരണം പണപ്പെട്ടി രണ്ട് തവണ നിലത്തുവീഴുന്നതും സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളിലുണ്ട്. ബീദര്‍ എസ്പി പ്രദീപ് സംവഭസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സ്ഥിരം കുറ്റവാളികളല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *