മസ്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശി ഒമാനില്‍ മരിച്ചു. പത്തനംതിട്ട ചിറ്റാർ നീലിപിലാവ് താഴത്തേതിൽ ശശി ആണ് മരിച്ചത്. 58 വയസായിരുന്നു. പുതിയ ജോലിക്കായി ഒമാനിൽ എത്തി അഞ്ചാം ദിവസം ശശിക്ക് താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായി. തുടർന്ന് ഒമാനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഹൃദയാഘാതം ഉണ്ടായ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ഒമാനിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അടിയന്തര ശാസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗവിവരം അറിഞ്ഞ് ദുബൈയിൽ ജോലി ചെയ്യുന്ന ഭാര്യ സ്മിതയും നാട്ടിൽ നിന്നും മകൻ ശരത്തും ഒമാനിൽ എത്തിയിരുന്നു.