Your Image Description Your Image Description

പുതിയ മോഡൽ 14 മോട്ടോർസൈക്കിളുകൾ ഈ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഇറ്റാലിയൻ കമ്പനിയായ ഡ്യുക്കാറ്റി. പുതിയ മോഡലുകൾ പുറത്തിറക്കുന്നതിനൊപ്പം ഡീലർ ശൃംഖലയും വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ഡ്യുക്കാറ്റി. ബൈക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ആദ്യ മൂന്ന് മാസത്തിനുള്ളിൽ ഡെസേർട്ട് എക്‌സ് ഡിസ്‌കവറിയും ഡ്യുക്കാറ്റിയുടെ സൂപ്പർസ്‌പോർട്ട് ബൈക്ക് പാനിഗലെ വി4 ഉം പുറത്തിറങ്ങും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പാനിഗലെ വി2 ഫൈനൽ എഡിഷനും സ്‌ക്രാമ്പ്ളർ ഡാർക്കും വിപണിയിലെത്തും.
ജൂലൈ മുതൽ സെപ്റ്റംബർ വരെ അഞ്ച് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ ബൈക്കുകളുടെ പട്ടികയിൽ പുതിയ 890 സിസി മൾട്ടിസ്‌ട്രാഡ വി2, സ്‌ക്രാമ്പ്ളർ റിസോമ എന്നിവ ഉൾപ്പെടുന്നു. ഇതോടൊപ്പം സ്ട്രീറ്റ് ഫൈറ്റർ വി4, സ്ട്രീറ്റ് ഫൈറ്റർ വി2, പാനിഗലെ വി2 എന്നിവയും വിപണിയിലെത്തും.

ഡ്യുക്കാറ്റിയുടെ ഷോറൂമുകൾ ഡൽഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, ചണ്ഡീസ്ഗഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ തുറന്നിട്ടുണ്ട്. പുതിയ ബൈക്കുകൾ പുറത്തിറക്കുന്നതോടെ ഇന്ത്യയിലെ ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുകയാണ് ഡ്യുക്കാറ്റി.

Leave a Reply

Your email address will not be published. Required fields are marked *