Your Image Description Your Image Description

കോഴിക്കോട്: ബൈക്കിൽ എത്തി യുവാക്കളുടെ അഭ്യാസ പ്രകടനം കയ്യാംകളിയിൽ അവസാനിച്ചു. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുന്ന സംഘത്തിൻ്റെ വാഹനങ്ങൾക്ക് മുന്നിലായാണ് ബൈക്കിലെത്തിയ യുവാക്കൾ തടസം സൃഷ്ട്ടിച്ചത്. താമരശ്ശേരി – ബാലുശ്ശേരി റോഡിൽ ചുങ്കത്ത് വെച്ചായിരുന്നു സംഭവം.

ഇവർതമ്മിലുണ്ടായ വാക്കേറ്റം ഒടുവിൽ കയ്യാംകളിയിൽ കലാശിക്കുകയായിരുന്നു. താമരശ്ശേരിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വരനും കുടുംബക്കാർക്കും മുന്നിൽ മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് യുവാക്കളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഒടുക്കം റോഡിന് മധ്യത്തിൽ വെച്ച് ഇരുകൂട്ടരും തമ്മിൽ കയ്യാംകളിയായി. മദ്യക്കുപ്പികളുമായാണ് ബൈക്ക് യാത്രക്കാരായ യുവാക്കൾ കാറിനുള്ളിൽ ഉള്ളവരെ നേരിടാനായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *