Your Image Description Your Image Description

കോ​ഴി​ക്കോ​ട്: റി​യ​ൽ എ​സ്റ്റേ​റ്റ് വ്യാ​പാ​രി ബാ​ലു​ശേ​രി എ​ര​മം​ഗ​ലം കോ​ക്ക​ല്ലൂ​ർ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​ന്‍റെ (മാ​മി -56) തി​രോ​ധാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​റെ​യും ഭാ​ര്യ​യെ​യും കാ​ണാ​താ​യി. ഡ്രൈ​വ​ർ ര​ജി​ത് കു​മാ​ർ, ഭാ​ര്യ തു​ഷാ​ര എ​ന്നി​വ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്. ഇന്നലെ ബന്ധുക്കള്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഇ​രു​വ​രു​ടെ​യും ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിത്ത് കുമാറിനെ കഴിഞ്ഞു കുറച്ചു ദിവസമായി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. രജിത് കുമാറും, ഭാര്യ തുഷാരയും താമസിച്ച ഹോട്ടലില്‍ നിന്നും ചെക്ക്ഔട്ട് ചെയ്തു പോയ ശേഷമാണ് കാണാതായത്.

എ​ല​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ര​ജി​ത് കു​മാ​റും ഭാ​ര്യ തു​ഷാ​ര​യും കു​റ​ച്ച് നാ​ളു​ക​ളാ​യി കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ലെ എ​ൻ​വൈ​കെ ടൂ​റി​സ്റ്റ് ഹോ​മി​ലാ​യി​രു​ന്നു താ​മ​സം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് റൂം ​ഒ​ഴി​വാ​ക്കി പു​റ​ത്തു​പോ​യ ഇ​രു​വ​രെ​യും കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *