Your Image Description Your Image Description

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ അരക്കോടിയിലേറെ തീർത്ഥാടകർ ദർശനം നടത്തി. ബുധനാഴ്ച ഉച്ചവരെ ലഭിച്ച കണക്ക് അനുസരിച്ച് 50,86,667 പേർ ദർശനം നടത്തിയതായാണ് റിപ്പോർട്ട്. മകരവിളക്ക് ഉത്സവത്തിന് നടതുറന്ന 30 മുതൽ ബുധനാഴ്ച ഉച്ചവരെ 9,91,101 തീർത്ഥാടകർ ദർശനം നടത്തി.bമകരവിളക്കിനായി നട തുറന്ന ശേഷമുള്ള എല്ലാ ദിവസങ്ങളിലും ലക്ഷത്തിനടുത്ത് തീർത്ഥാടകർ ശബരിമലയിൽ എത്തുന്നുണ്ട്.

മകരവിളക്കിന് 5 ദിനങ്ങൾ മാത്രം അവശേഷിക്കേ സമാനമായ തിരക്ക് ഉണ്ടാവുമെന്ന് തന്നെയാണ് ദേവസ്വം ബോർഡും പൊലീസും കണക്കുകൂട്ടുന്നത്. ഇതിന്‍റെ ഭാഗമായി മകരവിളക്ക് ഉത്സവ ദിവസവും അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിർദേശപ്രകാരം വെർച്ച്വൽ ക്യൂവിന്‍റെയും സ്പോട്ട് ബുക്കിങ്ങിന്‍റെയും എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്.
ജനുവരി 15 വരെ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനം പ്രതി 5000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് തീർത്ഥാടനത്തിന്‍റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ജനുവരി 13 മുതൽ 15 വരെ ടിപ്പർ ലോറികളും നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *