Your Image Description Your Image Description

മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മറ്റി മാവേലിക്കര നഗരത്തിലെ 5 വാർഡുകളിലായി 500 വീടുകളിൽ 5000 പച്ചക്കറി ചെടികൾ നട്ടു നൽകുന്ന പദ്ധതിയായ ജൈവ കാർഷിക വ്യാപന യജ്ഞത്തിന് ആദ്യ തൈ നട്ടു.

മാവേലിക്കര വൈ ഡബ്ലു സി എ വളപ്പിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് ആദ്യ തൈ നട്ടുകൊണ്ട് 500 വീടുകളിൽ തൈ നട്ടു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിക്ക് നേതൃത്വം നൽകുന്ന മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റി പൊതു പ്രവർത്തനത്തിന് പുതി ഒരു ശൈലിക്കാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നതെന്നും ഇത് തികച്ചും മാതൃകാപരമാണന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

അന്തരിച്ച മുൻ കേരള കോൺഗ്രസ് നേതാവും മുൻ നഗരസഭാംഗവുമായ എം കെ വർഗീസ് സ്മാരക സാധുജന ചികിൽസ സഹായ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ചികിൽസ സഹായ ഫണ്ട് എം കെ വർഗീസിൻ്റെ പുത്രി അന്നമ്മ വർഗീസിൻ്റെ കൈകളിൽ നിന്ന് എറ്റു വാങ്ങി കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് തോമസ് അലക്സാണ്ടർ കടവിൽ അദ്ധ്യക്ഷ വഹിച്ചു.

പദ്ധതി വിവരണം കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ നടത്തി. അന്നാ ജോർജ്ജ്, ജോയിസ് ജോൺ വെട്ടിയാർ, റോയി വർഗീസ്, ഉമ്മൻ ചെറിയാൻ, പി സി ഉമ്മൻ, നൈനാൻ ജോൺ, ഡി.ജി ബോയ് വിധുമോൾ, പ്രീത, എബി തങ്കച്ചൻ, സുമാ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *