Your Image Description Your Image Description

കൊച്ചി : ഫോർട്ട്കൊച്ചി പരേഡ് ഗ്രൗഡിൽ ഇത്തവണ പപ്പാഞ്ഞി കത്തിക്കൽ ഇല്ല. കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് പൂർണമായും റദ്ദാക്കിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ വിയോഗത്തിൽ 7 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

കാർണിവൽ റാലി ഉൾപ്പടെയുള്ള പരിപാടികളും ഇത്തവണ ഉണ്ടാകില്ല. ഫോർട്ട്കൊച്ചി ഡെപ്യൂട്ടി കളക്ടർ കെ മീര IAS ആണ് ഇക്കാര്യം വാർത്ത കുറിപ്പിലൂടെ അറിയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *