Your Image Description Your Image Description

തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ എം.ഫാം കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി നടന്ന കേന്ദ്രീകൃത ഓൺലൈൻ അലോട്ട്‌മെന്റുകൾക്ക് ശേഷവും സർക്കാർ ഫാർമസി കോളേജുകളിലും സ്വാശ്രയ കോളേജുകളിലും സീറ്റുകൾ ഒഴിവുണ്ട്.

പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവരിൽ സർക്കാർ ഫാർമസി കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേയും സ്വാശ്രയ ഫാർമസി കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അതത് കോളേജുമായും ബന്ധപ്പെടണം.

ഒഴിവുള്ള സീറ്റുകൾ സംബന്ധിച്ച വിവരങ്ങൾക്കും മറ്റ് വിശദാംശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300

Leave a Reply

Your email address will not be published. Required fields are marked *