Your Image Description Your Image Description

കണ്ണൂർ : പഴശ്ശി ജലസേചന പദ്ധതിയുടെ അഴീക്കൽ ബ്രാഞ്ച് കനാലിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ഏച്ചൂർ ഇലക്ട്രിക്കൽ ഓഫീസിന് സമീപം രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനീഷ അധ്യക്ഷയായി. പഴശ്ശി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജൻ കണിയേരി പദ്ധതി വിശദീകരിച്ചു.

18 മീറ്റർ നീളമുള്ള അഴീക്കൽ ബ്രാഞ്ച് കനാൽ കൂടാളി, മുണ്ടേരി ഗ്രാമപഞ്ചായത്തുകൾ, കണ്ണൂർ കോർപറേഷൻ എന്നിവയിലൂടെ കടന്നു പോകുന്നു. ആറ് ഡയറക്റ്റ് ഫീൽഡ് ബോത്തികളും 10 ഡിസ്ട്രിബ്യൂട്ടറി കനാലുകളും അഴീക്കൽ ബ്രാഞ്ച് കനാലിൽ നിന്നുണ്ട്
മഴക്കാലങ്ങളിലും കനാലിലൂടെ ജലവിതരണം നടത്തുന്ന സമയങ്ങളിലും കനാലിൽ ചോർച്ച ഉണ്ടാകാറുണ്ട്.

ഇത് തടയാനുള്ള ലൈനിംഗ് പ്രവൃത്തിയാണ് നടത്തുന്നത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഇടപെടലിലൂടെ ലൈനിങ് പ്രവൃത്തിയ്ക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാുകാരനായ കീഴല്ലൂർ ടി രത്‌നാകരന് 65,77,692 രൂപയുടെ വർക്ക് ഓർഡർ നൽകിയിട്ടുണ്ട്.
ചടങ്ങിൽ മുണ്ടേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി ഗീത, അംഗങ്ങളായ ടി രവീന്ദ്രൻ,കെ ബാലൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *