Your Image Description Your Image Description

ശബരിമല: അപ്രതീക്ഷിതമായി പറന്നെത്തിയ ഹെലികോപ്റ്റർസന്നിധാനത്ത് ആശങ്ക പടർത്തി. ഹെലികോപ്റ്റർ കണ്ടതോടെ വിവിധ സേന ഉദ്യോഗസ്ഥരും തീർത്ഥാടകരും അല്പമൊന്ന് ആശങ്കയിലായി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഹെലികോപ്റ്റർ സന്നിധാനത്ത് വട്ടമിട്ട് പറന്നത്.

അപ്രതീക്ഷിത സംഭവമുണ്ടായതോടെ കേന്ദ്രസേന ഉദ്യോഗസ്ഥർ അടക്കം വയർലെസ് സെറ്റിലൂടെയും അല്ലാതെയും വിവരങ്ങൾ കൈമാറി. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്തെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ശബരിമല ചീഫ് പൊലീസ് കോഡിനേറ്റർ കൂടിയായ എ.ഡി.ജി.പി എസ്. ശ്രീജിത്ത് സുരക്ഷയുടെ ഭാഗമായി നടത്തിയ നിരീക്ഷണ പറക്കൽ ആയിരുന്നുവെന്ന് അറിഞ്ഞതോടെയാണ് 10 മിനിട്ട് നീണ്ടുനിന്ന ആശങ്കക്ക് വിരാമമായത്.

എ.ഡി.ജി.പി ഇന്ന് വൈകിട്ടോടെ നിലയ്ക്കലിലെ ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറങ്ങി സന്നിധാനത്ത് എത്തുന്നുണ്ട്. ഇതിന് മുന്നോടിയായി ആയിരുന്നു ഈ നിരീക്ഷണ പറക്കൽ.

Leave a Reply

Your email address will not be published. Required fields are marked *