Your Image Description Your Image Description

അസ്താന: കസാഖ്‌സ്‌താനിലെ അക്തൗവിൽ നടന്ന വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 30-ഓളം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രതികൂല കാലാവസ്ഥായാണ് അപകടകാരണമെന്നാണ് നിഗമനം.

62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 29 പേരെ രക്ഷപ്പെടുത്തി. ആശുപത്രിയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.

മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് കരുതുന്നത്.
അസർബൈജാൻ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കസാഖ്സ്താനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു പക്ഷിക്കൂട്ടത്തെ വിമാനം ഇടിച്ചതായാണ് കരുതുന്നത്. പിന്നാലെ വിമാനം അടിയന്തര ലാൻഡിങ്ങിന് അനുമതി തേടി. തൊട്ടുപിന്നാലെ തകർന്നുവീണ് കത്തിയമരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *