Your Image Description Your Image Description

റായ്പുർ: നടി സണ്ണി ലിയോണിന്റെ ബാങ്ക് അക്കൗണ്ടെന്ന പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ പണം തട്ടിയെടുത്തയാൾ പിടിയിൽ. ബി.ജെ.പി സർക്കാരിന്റെ മഹ്താരി വന്ദൻ യോജന എന്ന പദ്ധതി പ്രകാരമാണ് വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കുന്നത്. ഈ പണമാണ് അനർഹമായി യുവാവ് കൈക്കലാക്കിയത്. 2024 മാർച്ച് മുതൽ സണ്ണി ലിയോണിന്റെ പേരിൽ തട്ടിപ്പുകാരന് ഇത് വരെ ലഭിച്ചത് 9000 രൂപയാണ്. എല്ലാ മാസവും 1000 രൂപ വച്ച് വിവാഹിതരായ സ്ത്രീകൾക്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്ന പദ്ധതിയാണ് ഛത്തീസ്ഗഢ് സർക്കാരിന്റെ മഹാതാരി വന്ദൻ യോജന.

ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലെ തലൂർ എന്ന ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീരേന്ദ്ര ജോഷി എന്ന യുവാവാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാൾ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പേരിൽ അക്കൗണ്ടെടുത്താണ് പണം കൈക്കലാക്കിയത്. കൂടാതെ സണ്ണി ലിയോണിന്റെ ഭർത്താവിന്റെ പേരായി ഇയാൾ നൽകിയിരിക്കുന്നത് ജോണി സിൻസിന്റെ പേരാണ്.
വീരേന്ദ്ര ജോഷിയാണ് ഈ അക്കൗണ്ടെടുത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരേ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പദ്ധതിയിൽ അനർഹരായവർ ഇത്തരത്തിൽ പണം കൈപ്പറ്റുന്നുണ്ടോ എന്നതും പരിശോധിച്ചുവരുകയാണ്. സംഭവം അന്വേഷിക്കാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്ന പശ്ചാത്തലത്തിൽ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരേ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി വഴി പണം ലഭിക്കുന്ന 50% പേരും അനർഹരാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. വിഷയം കോൺഗ്രസ് രാഷ്ട്രീയമാക്കുകയാണെന്ന് ഉപമുഖ്യമന്ത്രി അരുൺ സാവോയും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *