Your Image Description Your Image Description

ഡല്‍ഹി: പുതുവർഷത്തിൽ ഇ-സിം സൗകര്യം പുറത്തിറക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. 2025 മാര്‍ച്ചിലാണ് ബിഎസ്എന്‍എല്ലിന്റെ ഇ-സിം സംവിധാനം ഔദ്യോഗികമായി ലോഞ്ച് ചെയ്യാന്‍ ആലോചിക്കുന്നത്. നിലവില്‍ സ്വകാര്യം ടെലികോം പ്രൊവൈഡര്‍മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വിഐ) എന്നിവര്‍ ഇന്ത്യയില്‍ ഇ-സിം സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെയും പുത്തന്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് ബിഎസ്എന്‍എല്‍ കണ്‍സ്യൂമര്‍ മൊബിലിറ്റി ഡയറക്ടര്‍ സന്ദീപ് ഗോവില്‍ അറിയിച്ചു. രാജ്യത്തെ മറ്റെല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും ഇ-സിം സംവിധാനം നേരത്തെയുണ്ടായിരുന്നു.

ഇ-സിം സൗകര്യം പിന്തുണയ്ക്കുന്ന ഫോണുകള്‍ വളരെ കുറവായതിനാല്‍ ഇന്ത്യയിലെ ഇ-സിം ഉപഭോക്താക്കള്‍ പരിമിതമാണ്. ഐഫോണുകള്‍ അടക്കമുള്ള ഹൈ-എന്‍ഡ് ഫോണുകള്‍ക്കാണ് ഇ-സിം സൗകര്യം നിലവിലുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ ഇ-സിം സൗകര്യം ലഭിച്ചുതുടങ്ങും. 2025 ജൂണ്‍ മാസത്തോടെ 4ജി വിന്യാസം പൂര്‍ത്തീകരിക്കാനും ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *