Your Image Description Your Image Description

ഡൽഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് സമൻസ്. ഉത്തർപ്രദേശ് ബറേലിയിലെ ജില്ലാ കോടതിയാണ് നോട്ടീസ് നൽകിയത്. ജനുവരി 7ന് ഹാജരാക്കണമെന്ന് ആണ് നോട്ടീസിലെ നിർദ്ദേശം.ഹൈന്ദവ സംഘടനാ നേതാവായ പങ്കജ് പഥക് നൽകിയ കേസിലാണ് നടപടി.

ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ ഓരോ സമുദായത്തിൻ്റെയും ജനസംഖ്യയ്ക്ക് ആനുപാതികമായി സമ്പത്ത്, ജോലി, ക്ഷേമ പദ്ധതികൾ എന്നിവ അനുവദിക്കുന്ന സാമൂഹിക സാമ്പത്തിക സർവ്വേ നടപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് എതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *