Your Image Description Your Image Description

കൊച്ചി : സ്‌കൂട്ടർ യാത്രക്കാരിയുടെ കാലിൽ സ്വകാര്യ ബസ് കയറിയിറങ്ങി. ശനിയാഴ്ച വൈകീട്ട് 5-മണിയോടെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിക്ക് മുന്നിൽ അപകടം ഉണ്ടായത്. എളംകുളം സ്വദേശി വാസന്തി (59) ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരുടെ തുടയിലെ മാംസം ചതഞ്ഞരഞ്ഞു.

ഗുരുതര പരിക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടയാർ-പിറവം റൂട്ടിലോടുന്ന സെയ്ന്റ് ജോൺസ് ബസാണ് കാലിലൂടെ കയറിയത്. റോഡരികിൽ ഇരുചക്രവാഹനത്തിൽ ഇരിക്കുകയായിരുന്നു വാസന്തി.

ബസ് ഇടിച്ചാണോ വാസന്തി റോഡിലേക്ക് വീണതെന്ന് പരിശോധിച്ചുവരുകയാണെന്ന് കടവന്ത്ര പോലീസ് പറഞ്ഞു. ബസ് ഡ്രൈവർ ദിനേശനെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *