Your Image Description Your Image Description

മലപ്പുറം : സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്​താവനക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി.രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നായിരുന്നു എ വിജയരാഘവന്റെ പ്രസ്​താവന.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം….

വിജയരാഘവൻ്റേത് ക്രൂരമായ പരാമർശമാണ് ഉത്തരേന്ത്യയിൽ ആർ എസ് എസ് പയറ്റുന്ന തന്ത്രമാണ് കേരളത്തിൽ സിപിഐഎം പയറ്റുന്നത്, ഭൂരിപക്ഷ വർഗീയത പരത്തുന്നത് സിപിഐഎമ്മിൻ്റെ അടിത്തറ ഇളക്കുമെന്നും വോട്ടുചോരുന്നുവെന്ന ആധികൊണ്ടാണ്​ ഇത്രയും വർഗീയത പറയുന്നതതെന്നും പച്ചയ്ക്ക് വർഗീയത പറയുമ്പോൾ ഇത് കേരളമാണെന്ന് ഓർക്കണം.

കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെൻഡുണ്ട്. അതിനാലാണ് സാമുദായിക സംഘടനകൾ യുഡിഎഫിനോട് അടുക്കുന്നത്. വയനാട്ടിലെ വോട്ടർമാരെ ഉൾപ്പെടെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റെ ഭാഗത്ത് നിന്നുണ്ടായത്. ഏറ്റവും വലിയ കുടിയേറ്റ മേഖലയായ വയനാട്ടിൽ എല്ലാവരും ഒറ്റകെട്ടായി നിന്നാണ് വോട്ട് ചെയ്തത് ഡൽഹിയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സിന്ദാബാദ് വിളിക്കുന്നവർ ഇവിടെ വന്ന കുറ്റം പറയും.

Leave a Reply

Your email address will not be published. Required fields are marked *