Your Image Description Your Image Description

പത്തനംതിട്ട: അന്ധേരി പൊലീസെന്നും സിബിഐ എന്നും തെറ്റിദ്ധരിപ്പിച്ച് വിഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി 37.61 ലക്ഷം രൂപ തട്ടിയ കേസിൽ 2 പ്രതികൾ കൂടി പിടിയിൽ. പൂജപ്പുര ജില്ലാ ജയിലിലെത്തി കോയിപ്രം പൊലീസ് ഫോർമൽ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം സൈബർ ക്രൈം സ്‌റ്റേഷൻ ഇവരെ നേരത്തേ അറസ്‌റ്റ് ചെയ്‌തതും കോടതി റിമാൻഡ് ചെയ്ത‌തതുമാണ്. കേസിൽ ഒന്നാം പ്രതി പാലക്കാട് ഒറ്റപ്പാലം വരോട് കുളമുള്ളിൽ വീട്ടിൽ സൽമാനുൽ ഫാരിസ് (25), മൂന്നാം പ്രതി കോഴിക്കോട് കൊടുവള്ളി കൊല്ലാർകുടി കാട്ടുപൊയ്കയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (30) എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കൽ വീട്ടിൽ മൊയ്‌ദു സാഹിബ് (20) പിടിയിലായിരുന്നു.

തടിയൂർ സ്വദേശിയുടെ പണമാണ് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത്. തിരുവല്ല ഡിവൈഎസ്പ‌ി എസ്.അഷാദിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഇൻസ്പെക്ടർ ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ ഷിബുരാജ്, എസ്‌സിപിഒ ജോബിൻ ജോൺ, സിപിഒമാരായ അരുൺകുമാർ, അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *