Your Image Description Your Image Description

പ്രഭാസ് നായകനായ ഹൊറര്‍ കോമഡി ചിത്രം ‘രാജാ സാബി’ന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഷൂട്ട്‌ 80% കഴിഞ്ഞെന്നും, ദ്രുതഗതിയില്‍ ഷൂട്ട്‌ പുരോഗമിക്കുന്നുണ്ടെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.ക്രിസ്തുമസിനോ ന്യൂ ഇയറിനോ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങും എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും, അതിൻ്റെ അപ്ഡേറ്റുകള്‍ അറിയിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.‍‍‍

നേരത്തെ പ്രഭാസിന്റെ 45ാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാരുതിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. വിവേക് കുച്ചിബോട്‌ലെയാണ് സഹനിർമാതാവ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോ​ഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിങ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *