Your Image Description Your Image Description

വയനാട്: വയനാട് ഫെസ്റ്റിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും, വയനാട് ഡി.ടി.പി.സിയും സംയുക്തമായി മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കായി ബോചേ 1000 ഏക്കറിൽ നടത്തുന്ന പുതുവത്സരാഘോഷങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഡാൻസ് ആൻഡ് മ്യൂസിക് ഇവന്റായ സൺബേൺ എത്തുന്നു. ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്ന ലാഭം അതെ വേദിയിൽ വെച്ച് മുണ്ടക്കൈ, ചൂരൽമൽ നിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി കൈമാറും. അതോടൊപ്പം, ദുരന്തം തരണം ചെയ്തവരെ ആദരിക്കുകയും ചെയ്യും. ദുരിതമനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതോടൊപ്പം അവരുടെ മാനസിക ഉല്ലാസവും കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ദുരിതബാധിതർക്ക് അതിനായി റിക്കറ്റുകൾ സൗജന്യമായി നൽകും. ഡിസംബർ 31 നു വൈകുന്നേരം 6 മണി മുതലാണ് പരിപാടി ആരംഭിക്കുക. ഗൗരി ലക്ഷ്‌മി, മാറി ഫെറാറി, ആൻ ബ്രെത്ത് എന്നിവരടങ്ങുന്ന സംഘമാണ് പുതുവത്സരാഘോഷങ്ങൾക്ക് കൊഴുപ്പേകാൻ വയനാട്ടിൽ എത്തുന്നത്. വയനാടിന്റെ ടൂറിസം മേഖലയ്ക്ക് ഉണർവേകി വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകർഷിക എന്നതും ഈ ഒരു പരിപാടിയിലൂടെ ഡി.ടി.പി.സി. ലക്ഷ്യമാക്കുന്നുണ്ട്. അതിന്റെ ഭാഗമായി 1000 രൂപയുടെ ടിക്കറ്റുകൾ 500 രൂപക്ക് റിസോർട്ടുകൾക്ക് നൽകും. ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെയും ബോബി ഇന്ററർനാഷണൽ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.

വയനാട്ടിൽ നടത്താനിരിക്കുന്ന പുതുവത്സരാഘോഷം ജില്ലാ കളക്ടറുടെ അനുവാദത്തോടുകൂടി നടത്താമെന്ന് ഹൈക്കോടതി ഉഅത്തരവിട്ടു. ആഘോഷങ്ങൾക്കെതിരെ രണ്ടു വ്യക്തികൾ സമർപ്പിച്ച അന്യായത്തിന്മേലാണ് കോടതി ഉത്തരവ്. വിവിധ സ്ഥാപനങ്ങളും സംഘടനകളും വയനാട് ജില്ലയിൽ ടൂറിസം പ്രമോഷന്റെ ഭാഗമായും മറ്റും സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ഈ ഉത്തരവ് ആശ്വാസമാകും.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *