Your Image Description Your Image Description

ഇലക്ട്രിക് സ്‌കൂട്ടര്‍ ഇഷ്ടപ്പെടുന്നവർക്കായി പുത്തൻ ചേതക് സ്കൂട്ടർ അവതരിപ്പിച്ച് ബജാജ്. പുതുതായി ലോഞ്ച് ചെയ്തത് 502, 3501 എന്നീ രണ്ട് മോഡലുകളാണ്. കൂടാതെ 3503 എന്ന മറ്റൊരു മോഡല്‍ കൂടി ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 3502-ന് 1.20 ലക്ഷവും 3501 മോഡലിന് 1.27 ലക്ഷവുമാണ് എക്‌സ് ഷോറൂം വില.

സുരക്ഷയ്ക്കായി ജിയോ ഫെന്‍സ്, തെഫ്റ്റ് അലേര്‍ട്ട്, ആക്‌സിഡന്റ് ഡിറ്റക്ഷന്‍ എന്നീ സൗകര്യവും നല്‍കിയിരിക്കുന്നു. ഒപ്പം, ഓവര്‍ സ്പീഡ് അലേര്‍ട്ടുമുണ്ട്. കൂടാതെ വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി ഹെഡ് ലൈറ്റുകള്‍, അഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നിവയും നാവിഗേഷന്‍ സൗകര്യവുമുണ്ട്. ഫോണ്‍ കോളുകൾ എടുക്കാനും നിരസിക്കാനുമുള്ള സൗകര്യം, മ്യൂസിക് കണ്‍ട്രോള്‍, ഡോക്യുമെന്റ് സ്‌റ്റോറേജ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

950 വാട്ട് ക്വിക്ക് ചാര്‍ജറോട് കൂടിയ മോഡല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് പൂജ്യം മുതല്‍ 80 ശതമാനം വരെ ചാര്‍ജാകും. ബാറ്ററി 3.5 കിലോവാട്ട് ശേഷിയുള്ളതാണ്. പരമാവധി വേഗത 73 കിലോമീറ്റര്‍വരെയും ഒറ്റചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെയുമാണ് ബാറ്ററി റേഞ്ച്

Leave a Reply

Your email address will not be published. Required fields are marked *