Your Image Description Your Image Description

ക്രിസ്‌തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ക്രിസ്‌തുമസ്‌. ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിനത്തിൽ അനുസ്‌മരിക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ക്രിസ്‌തുമസ്‌ ആഘോഷിക്കുന്നത്.

പുല്‍ക്കൂട്


ക്രിസ്മസ് ആഘോഷങ്ങളുടെ ഏറ്റവും വലിയ അടയാളങ്ങളിലൊന്ന് പുല്‍ക്കൂടാണ്. കാലിത്തൊഴുത്തില്‍ പിറന്ന രക്ഷകനായ യേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന ആവിഷ്കാരമാണിത്. പുൽത്തൊട്ടിയിൽ ക്രിസ്തുവിന്റെ ജനനം ചിത്രീകരിക്കാൻ സെറാമിക് രൂപങ്ങള്‍ ഉപയോഗിക്കുന്നു. വൈക്കോലോ അല്ലെങ്കില്‍ പ്രത്യേകതരം പുല്ലോ ഉപയോഗിച്ചാണ് പുല്‍ക്കൂട് നിര്‍മ്മിക്കുന്നത്. ഇതിനുള്ളില്‍ ഉണ്ണിയേശു, യേശുവിന്റെ മാതാപിതാക്കളായ ജോസഫ്, മേരി, ഒപ്പം മൂന്ന് ജ്ഞാനികൾ, ഇടയന്മാർ, പുൽത്തൊട്ടിയിലെ മൃഗങ്ങൾ എന്നിവയെ കാണാം.

ക്രിസ്മസ് ആഘോഷങ്ങളില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ് സാന്താക്ലോസ് അപ്പൂപ്പന്‍. ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയില്‍ ഓരോ വീടിന്റേയും ചിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങള്‍ നല്‍കി തിരിച്ചു പോകുന്നു എന്നാണ് ഐതിഹ്യം. ക്രിസ്തുമസ് ആഘോഷത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ് ക്രിസ്തുമസ് മരം. ക്രിസ്തുമസിന്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്.

യേശുവിന്റെ ജനനമറിഞ്ഞ് ബത്‌ലഹേമിലേക്ക് യാത്ര തിരിച്ച ജ്ഞാനികള്‍ക്ക് വഴികാട്ടിയായ നക്ഷത്രത്തേയാണ് നക്ഷത്രവിളക്കുകള്‍ തൂക്കി അനുസ്മരിക്കുന്നത്. ബത്‌ലഹേമിലെ പുല്‍ക്കൂട്ടിലാണ് ഉണ്ണിയേശു പിറന്നത്. ഈ വിശ്വാസത്തെ പിന്‍പറ്റിയാണ് ക്രിസ്മസിന് പുല്‍ക്കൂടൊരുക്കാന്‍ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *