Your Image Description Your Image Description

ദോഹ: ഹൃദയാഘാതത്തെത്തുടർന്ന് മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഖത്തറിൽ നിര്യാതനായി. ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ചന്ദ്രകാന്തം വീട്ടിൽ 56കാരനായ ജയചന്ദ്രൻ നായർ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ദീർഘകാലം ഇന്ത്യൻ എയർഫോഴ്സിൽ ​സേവനമനുഷ്ഠിച്ച ശേഷം രണ്ടു വർഷം മുമ്പാണ് ഇദ്ദേഹം ഖത്തറിലെത്തിയത്. ഇവിടെ റാസ്‍ലഫാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി കോ ഓർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഡിസംബർ 21ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അന്ത്യം.

പരേതനായ പ്രസന്നൻ പിള്ളയുടെയും വിജയമ്മയുടെയും മകനാണ്. ഭാര്യ: കവിത ജയൻ. മക്കൾ: കാവ്യാ ജയൻ, അഭയ് കൃഷ്ണൻ. സഹോദരങ്ങൾ: ജയദേവൻ, ജയപ്രകാശ് (ഇരുവരും ഖത്തറിൽ), ശ്രീകല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ട്പോകും.

Leave a Reply

Your email address will not be published. Required fields are marked *