Your Image Description Your Image Description

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രാ​യ ഹ​ഷ് മ​ണി കേ​സ് ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന് യു​എ​സ് കോ​ട​തി.ലൈം​ഗി​കാ​തി​ക്ര​മം മ​റ​ച്ചു​വെ​ക്കാ​ന്‍ ട്രം​പ് വ്യാ​ജ രേ​ഖ​ക​ള്‍ ച​മ​ച്ചെ​ന്നാ​ണ് കേ​സ്.

ബി​സി​ന​സ് റെക്കാർഡുകൾ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ചെ​ന്ന കേ​സി​ലെ ന​ട​പ​ടി​ക​ള്‍ ട്രം​പി​ന് പ്ര​സി​ഡ​ന്‍റ് പ​ദം നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് ഒ​രു ത​ട​സ​വും സൃ​ഷ്ടി​ക്കി​ല്ലെ​ന്നും കോ​ട​തിയുടെ വിധിയിൽ പറയുന്നു.ഒ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും പ്ര​സി​ഡ​ന്‍റി​ന് നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ല​ഭി​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച്‌ സു​പ്രീം​കോ​ട​തി​യു​ടെ കൃ​ത്യ​മാ​യ വി​ധി​ന്യാ​യ​ങ്ങ​ളു​ണ്ട്. നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം എ​ന്നാ​ല്‍, ശി​ക്ഷി​ക്ക​പ്പെ​ട്ട കേ​സി​ല്‍ നി​ന്നും അ​ദ്ദേ​ഹ​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന​ല്ല അ​ര്‍​ഥ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പോ​ണ്‍​താ​രം സ്റ്റോ​മി ഡാ​നി​യ​ല്‍​സി​ന് ട്രം​പി​ന്‍റെ മു​ന്‍ അ​ഭി​ഭാ​ഷ​ക​ന്‍ മൈ​ക്ക​ല്‍ കോ​ഹ​ന്‍ 130,000 ഡോ​ള​ര്‍ ന​ല്‍​കി. തു​ട​ര്‍​ന്ന് ഈ ​പ​ണം അ​ഭി​ഭാ​ഷ​ക​ൻ ന​ല്‍​കി​യ​താ​ണെ​ന്ന് വ​രു​ത്താ​ന്‍ വ്യാ​ജ രേ​ഖ​ക​ള്‍ ചമച്ചത്.

Leave a Reply

Your email address will not be published. Required fields are marked *