Your Image Description Your Image Description

കാശ്മീരിനിത് മഞ്ഞുകാലമാണ്. താഴ്‌വരകളെല്ലാം മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ്. മഞ്ഞുവീഴ്ച കാണാൻ കഴിഞ്ഞ ദിവസം മുതൽ സഞ്ചാരികളുടെ തിരക്കുമായി. ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ഗുരെസ് എന്നിവിടങ്ങളില്‍ ഇന്നലെയാണ് മഞ്ഞുവീഴ്ച കനത്തത്. ശ്രീനഗറില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് 3 ഡിഗ്രി സെല്‍ഷ്യസാണ്. ഗുല്‍മര്‍ഗില്‍ ഇത് മൈനസ് 6 ഡിഗ്രിയും പഹല്‍ഗാമില്‍ മൈനസ് 1.8 ഡിഗ്രി സെല്‍ഷ്യസുമാണ്. കശ്മീർ താഴ്‌വരകൾ വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു.

സോനാമാര്‍ഗിലെ റോഡുകളും വീടുകളും എല്ലാം മഞ്ഞു പുതച്ചിരിക്കുകയാണ്. ചിത്രങ്ങൾ എടുക്കാനും മഞ്ഞിൽ കളിക്കാനും സഞ്ചാരികൾ മത്സരിക്കുകയാണ്. അതേസമയത്ത്, മഞ്ഞുവീഴ്ച അപകടങ്ങൾക്കും കാരണമാകും. ഇത് ഗതാഗത തടസ്സങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഡൽഹിയിൽ ഇന്ന് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയിലേക്ക് കാലാവസ്ഥ മാറിയിരുന്നു. അടുത്ത ഒരാഴ്ചയിൽ ഇതേ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *