Your Image Description Your Image Description

മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും പണിമുടക്കിയതിനു പിന്നാലെ ഓപൺ എ.ഐയുടെ ചാറ്റ് ടൂളായ ചാറ്റ് ജിപിടിയും നിശ്ചലമായി. ആപ്പിൾ ഡിവൈസുകളായ ഐഫോൺ, ഐപാഡ്, മാക്ബുക്ക് എന്നിവയുമായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ചാറ്റ് ജിപിടിയിൽ വ്യാഴാഴ്ച പുലർച്ചെ മുതലാണ് പ്രോംപ്റ്റ് സർവീസുകൾ നിലച്ചത്. എന്നാൽ ഏതാനും മണിക്കൂറുകൾക്കകം സേവനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതായി ഓപൺ എ.ഐ വ്യക്തമാക്കി.

നേരത്തെ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വാട്സ്ആപ്പും ലോകവ്യാപകമായി പണിമുടക്കിയതോടെ മാർക് സുക്കർബർഗും ടീമും ട്രോളുകൾ ഏറ്റുവാങ്ങി. ഫേസ്ബുക്കിന്റെ ലോഗിൻ ആക്സസ് ഉൾപ്പെടെ 50,000ത്തോളം പേർക്കും ഇതിന്റെ പകുതിയോളം പേർക്ക് ഇൻസ്റ്റഗ്രാമിന്റെ സേവനവും മുടങ്ങിയത് കഴിഞ്ഞ രാത്രിയിലാണ്. വാട്സ്ആപ്പും ചെറിയ തോതിൽ പണിമുടക്കി. പിന്നാലെ മസ്കിന്‍റെ എക്സിലെത്തിയാണ് ആളുകൾ നിരാശയും അമര്‍ഷവും പങ്കിട്ടത്. മീമുകളും ട്രോളുകളും പങ്കുവെച്ച് സംഭവം തമാശയാക്കി മാറ്റിയവരും കുറവല്ല.

Leave a Reply

Your email address will not be published. Required fields are marked *