Your Image Description Your Image Description

ഡല്‍ഹി: ആരാധനാലയങ്ങളുടെ സര്‍വേ സംബന്ധിച്ച വിഷയത്തിൽ കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദ്ദേശം നൽകി സുപ്രീംകോടതി. ആരാധനാലയങ്ങളുടെ സർവ്വേയുമായി ബന്ധപ്പെട്ട് നിലവിലെ ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നത് വരെ സര്‍വേ അടക്കമുള്ള ഉത്തരവുകള്‍ കീഴ്‌ക്കോടതികള്‍ നല്‍കരുതെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.സംഭല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയ സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍.

ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള സിപിഐഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *