Your Image Description Your Image Description

അഞ്ചേരി : മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് കാർ തകർന്നു. പുതുപ്പള്ളി-കറുകച്ചാൽ റോഡിൽ അഞ്ചേരി പള്ളിക്കുസമീപം ബുധനാഴ്ച രാവിലെ എട്ടേകാലോടെയാണ് അപകടം. കാറോടിച്ചിരുന്ന അഭിഭാഷകൻ ബ്ലസൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കാർ നിർത്തിയതുമാത്രം അറിയാമെന്നായിരുന്നു അപകടത്തിൽപ്പെട്ട ബ്ലസന്റെ പ്രതികരണം. കോട്ടയം ഭാഗത്തേക്കുപോയ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സ്റ്റോപ്പിൽനിന്ന് ‘കല്ലൂപ്പറമ്പിൽ’ ബസ് അമ്പതു മീറ്റർ മുമ്പോട്ട് നീക്കി നിർത്തി. ഈ ബസിന് പിന്നിലായി കാർ നിർത്തി. ഉടൻ പിന്നാലെ പാഞ്ഞെത്തിയ ‘റാണി’ ബസ് കാറിന് പിന്നിലേക്ക് ഇടിച്ചുകയറി. ഇതോടെ ഇരുബസുകൾക്കുമിടയിൽപ്പെട്ട കാർ ഞെരിഞ്ഞമർന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻ, പിൻ ഭാഗങ്ങൾ പൂർണമായി തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *