Your Image Description Your Image Description

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരെ സഹായിക്കാൻ തയ്യാറാക്കിയിട്ടുള്ള വാട്സ്ആപ്പ് ചാറ്റ്, ബോട്ട് ജനപ്രിയമാകുന്നു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലാണ് “സ്വാമീസ് ചാറ്റ് ബോട്ട്” തയ്യാറാക്കിയിട്ടുള്ളത്. 6238008000 എന്ന നമ്പറിൽ സന്ദേശം അയച്ച് വിവരങ്ങൾ അറിയാം. ക്യു ആർ കോഡ് സ്കാൻ ചെയ്തും ചാറ്റ് ബോട്ടിന്റെ സേവനം നേടാം .സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം നൽകുന്നു. നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക്, ഇതിലൂടെ ലഭ്യമാകും. പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ്, വരുത്താനാകും. താമസം,വെർച്ച്വൽ ക്യു ,ഇടത്താവളങ്ങൾ ,അടുത്തുള്ള ക്ഷേത്രങ്ങൾ ) ,അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുക (പോലീസ് ,മെഡിക്കൽ, അപകടം /വാഹന തകരാറ്, കാണാതായ വ്യക്തി ,തീപിടുത്തം), ഭക്ഷണ നിരക്ക്, കെ എസ് ആർ ടി സി ബസ് സമയം, അടുത്തുള്ള സ്റ്റേഷനുകൾ ,മെഡിക്കൽ,പോലീസ് ,മോട്ടോർ വെഹിക്കിൾ ,ഭക്ഷ്യ സുരക്ഷാ,അഗ്നി സുരക്ഷാ ഹെല്പ് ലൈൻ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ചാറ്റ് ബോട്ടിൽ ലഭ്യമാണ്.

മീഡിയ സെന്റർ ഐ.പി.ആർ.ഡി. സന്നിധാനം* *26.11.2024*

Leave a Reply

Your email address will not be published. Required fields are marked *