Your Image Description Your Image Description

തൃശൂർ : ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്കും ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവിലേക്കും താല്‍കാലിക നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എം.ബി.ബി.എസ് ഡിഗ്രിയും റ്റി.സി.എം.സി രജിസ്‌ട്രേഷനും ഉള്ളവര്‍ cru….@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ നവംബര്‍ 13ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കുക.ഫോൺ:0484 -2391018 .

 

Leave a Reply

Your email address will not be published. Required fields are marked *